ADVERTISEMENT

കോഴിക്കോട്∙ വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു പ്രായപൂർത്തിയാകാത്ത ആറു പെൺകുട്ടികളെ കാണാതായി. ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനു ശേഷം, ബുധനാഴ്ച വൈകിട്ടു മുതലാണ് കുട്ടികളെ കാണാതായത്. ആറു പെൺകുട്ടികളും ഒരുമിച്ചു കെട്ടിടത്തിനു മേല്‍ ഏണി വച്ച് ഇറങ്ങിപ്പോയെന്നാണ് പ്രാഥമിക നിഗമനം.

കാണാതായ ആറു പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. ആറു പേർക്കും പ്രായപൂർത്തിയായിട്ടില്ല. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് എത്രയും പെട്ടെന്ന് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി.മനോജ് കുമാർ സ്വമേധയാ നടപടി എടുക്കുകയായിരുന്നു. കമ്മിഷൻ അംഗം ബി.ബബിത ചിൽഡ്രൻസ് ഹോം സന്ദർശിക്കും. അന്വേഷണം ഊർജിതമാക്കാനും സംഭവത്തെ കുറിച്ച് റിപ്പോർട്ട് നൽകാനും ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ബാലാവകാശ സംരക്ഷണ ഓഫിസറോടും അടിയന്തര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: Six teen girls go missing  from Vellimadukunnu Children's Home 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com