തിരുവനന്തപുരം∙ കോവിഡ് സാഹചര്യത്തിൽ സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് ഇക്കുറി എങ്ങനെ നടന്നാലും അതിനൊരു വലിയ കുറവുണ്ടാകും– വി.എസ്.അച്യുതാനന്ദന്റെ അസാന്നിധ്യം. സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാണെങ്കിലും സമ്മേളനത്തിന് എത്താനുള്ള ആരോഗ്യസ്ഥിതിയിലല്ല വിഎസ്. സാന്നിധ്യംകൊണ്ടും വിമർശനംകൊണ്ടും ചർച്ചകൊണ്ടും മാത്രമല്ല, ബഹിഷ്കരണംകൊണ്ടു കൂടി വിഎസ് വിവാദത്തിലാക്കിയ സംസ്ഥാന സമ്മേളനങ്ങളാണു കഴിഞ്ഞുപോയത്.
HIGHLIGHTS
- ചേർന്നും ചേരാതെയും പാർട്ടിയും വിഎസും സഞ്ചരിച്ച നാളുകൾ
- വിഎസ് ഇല്ലാത്ത സിപിഎം സംസ്ഥാന സമ്മേളനം വരുമ്പോൾ ഒരു തിരിഞ്ഞുനോട്ടം