ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞു തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫെബ്രുവരി രണ്ടാംവാരത്തോടെ ഗണ്യമായി കുറയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ ഇതിനകം സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിരിക്കാമെന്ന സാധ്യതയും ആരോഗ്യമന്ത്രി മുന്നോട്ടുവച്ചു.

ഒമിക്രോണ്‍ തരംഗമെന്ന് വിശേഷിപ്പിക്കാവുന്ന മൂന്നാം തരംഗം സംസ്ഥാനത്ത് തുടങ്ങിയത് ജനുവരി 1ന് എന്നാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. ജനുവരി ആദ്യ ആഴ്ച 45 ശതമാനവും രണ്ടാം ആഴ്ച 148 ശതമാനവും മൂന്നാം ആഴ്ച 215 ശതമാനവുമായിരുന്നു രോഗവ്യാപനത്തിലെ വര്‍ധന. മൂന്നാഴ്ച കുത്തനെ ഉയര്‍ന്ന നിരക്ക് ഈ ആഴ്ച 71 ശതമാനമായി കുറഞ്ഞു. ഇതാണ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനയായി വിലയിരുത്തുന്നത്.

എങ്കിലും വരും ദിവസങ്ങളിലും പ്രതിദിന രോഗബാധ അരലക്ഷത്തിനു മുകളില്‍ തുടര്‍ന്നേക്കാം. ‌രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടുള്ളതിനാല്‍ കേരളത്തിലും സംഭവിച്ചിട്ടുണ്ടാകാമെന്നും ലക്ഷണമില്ലാത്ത രോഗികള്‍ സമൂഹത്തിലുണ്ടാകാമെന്നും മന്ത്രി വിലയിരുത്തി.

കാന്‍സര്‍ രോഗികളുടെ പ്രതിസന്ധി ഒഴിവാക്കാനായി വിവിധ ജില്ലകളിലായി 24 ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കി. ടെലിമെഡിസിന്‍ സംവിധാനം മെച്ചപ്പെടുത്താൻ, വിരമിച്ച ഡോക്ടര്‍മാരുടെയും എംബിബിഎസ് പൂര്‍ത്തിയാക്കിയവരുടെയും സേവനം തേടാനാണു സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളെക്കൂടി സി വിഭാഗത്തിലുള്‍പ്പെടുത്തി നിയന്ത്രണം കടുപ്പിച്ചു.

English Summary : Health Minister Veena George on community spread in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com