ADVERTISEMENT

തിരുവനന്തപുരം∙ ലോകായുക്തക്കെതിരെയുള്ള മുൻ മന്ത്രി കെ.ടി.ജലീലിന്റെ ആക്ഷേപങ്ങൾ വ്യക്തിപരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജലീൽ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമല്ല, വ്യക്തിയാണ്. സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാകാം അദ്ദേഹം അഭിപ്രായം പറഞ്ഞത്. ജലീൽ ഉയർത്തിയ തരത്തിലുള്ള ആരോപണം സിപിഐ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

നിലവിലെ ലോകായുക്തക്കെതിരെ ഗുരുതര ആക്ഷേപങ്ങളാണ് ജലീൽ ഉന്നയിച്ചത്. തക്ക പ്രതിഫലം കിട്ടിയാൽ എന്തു കടുംകൈയ്യും ചെയ്യുമെന്ന് ജലീൽ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ കുറിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന ജലീലിനു ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയെ തുടർന്നാണ് സ്ഥാനമൊഴിയേണ്ടി വന്നത്.

English Summary: Kanam reacts on KT Jaleel's statement on Lokayuktha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com