കെ.ടി.ജലീലിനെതിരെ കോടതിയലക്ഷ്യ ഹർജി; പൊലീസ് മേധാവിക്കും പരാതി

kannur-kt-jaleel
കെ.ടി. ജലീൽ
SHARE

തിരുവനന്തപുരം∙ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ ലോകായുക്തയിൽ കോടതിയലക്ഷ്യ ഹർജി. ഫെയ്സ്ബുക്ക് വഴി ലോകായുക്തക്കെതിരെ ജലീൽ ഉന്നയിച്ച ആക്ഷേപങ്ങൾ ചൂണ്ടിക്കാട്ടി ലോയേഴ്സ് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണു ഹർജി നൽകിയത്.  ജലീലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

ലോകായുക്തയ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് കെ.ടി.ജലീല്‍ ഉയർത്തിയത്. തക്ക പ്രതിഫലം കിട്ടിയാല്‍ എന്തു കടുംകൈയ്യും ആര്‍ക്കുവേണ്ടിയും ചെയ്യും. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലാവും. പിണറായി സര്‍ക്കാരിനെ പിന്നില്‍നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്തയെന്നും ജലീല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

പിന്നാലെ തിങ്കളാഴ്ച വീണ്ടും ജലീല്‍ ആരോപണം കടുപ്പിച്ചിരുന്നു. ‘വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും’ എന്ന തലക്കെട്ടോടുകൂടിയാണ് ഫെയ്സ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുന്നത്. ‘വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും’ എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. ‘എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുൻകൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല’–  ലോകായുക്തയെ കുറ്റപ്പെടുത്തിക്കൊണ്ട് ജലീൽ കുറിച്ചു. ലോകായുക്ത വിധിയെത്തുടര്‍ന്നാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചത്.

English Summary: Lokayukta Issue Contempt of court of plea against KT Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS