ADVERTISEMENT

കോഴിക്കോട്∙ ഗവ.ചിൽഡ്രൻസ് ഹോമിൽ നിന്നു കാണാതായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി  പൊലീസ് സ്റ്റേഷനിൽ നിന്നു കടന്നുകളഞ്ഞ സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. ചേവായൂർ  സ്റ്റേഷനിലെ എഎസ്ഐ എം. സജി, സിവിൽ പൊലീസ് ഓഫിസർ ദിലീഷ് എന്നിവർക്കെതിരെയാണ് നടപടി. സംഭവദിവസം സ്റ്റേഷനിലെ ജിഡി ചുമതല സജിക്കും പാറാവു ജോലി ദിലീഷിനുമായിരുന്നു. വൈദ്യ പരിശോധനയ്ക്കു ശേഷം സ്റ്റേഷനിലെത്തിച്ച ശേഷം  മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നതിനുമുൻപാണ് പ്രതി കടന്നു കളഞ്ഞത്. ഈ സമയത്ത്  പ്രതികളുടെ സുരക്ഷാച്ചുമതല ഈ രണ്ട് ഉദ്യോഗസ്ഥർക്കായിരുന്നെന്നും  ചുമതലയിൽ വീഴ്ചയുണ്ടായെന്നും സ്പെഷൽ ബ്രാഞ്ച് അസി.കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. 

ശനിയാഴ്ച വൈകിട്ട് 6–15നാണ് പ്രതിയായ തൃശൂർ സ്വദേശി ഫെബിൻ റാഫി ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയത്. സ്റ്റേഷന്റെ പിൻവശം വഴി പുറത്തേക്കോടി മതിൽചാടി മറയുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് സമീപത്തെ ഗവ. ലോ കോളജിനു പിന്നിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നുണ്ടെന്നു  വിദ്യാർഥികൾ വിവരം നൽകിയതോടെ പൊലീസ് പിടൂകൂടി. 

കൊല്ലം കണ്ണനല്ലൂർ കാർത്തികയിൽ ടോം തോമസ് (26), കൊടുങ്ങല്ലൂർ ചെറാടി വീട്ടിൽ ഫെബിൻ റാഫി (26) എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഫെബിൻ റാഫിയാണു പൊലീസ് സ്റ്റേഷനിൽനിന്നു ചാടിപ്പോയത്. മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന കഴിഞ്ഞു സ്റ്റേഷനിൽ തിരിച്ചെത്തി മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകാനുള്ള ഒരുക്കം നടക്കുന്നതിനിടെയാണു ഫെബിൻ ഓടിപ്പോയത്. സ്റ്റേഷന്റെ പിൻവശം വഴി പുറത്തേക്കോടി മതിൽചാടി മറയുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് സമീപത്തെ ഗവ. ലോ കോളജിനു പിന്നിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നുണ്ടെന്നു വിദ്യാർഥികൾ വിവരം നൽകിയതോടെ പൊലീസ് പിടികൂടി.  

26നു വൈകിട്ട് ഗേൾസ് ഹോമിൽനിന്നു കടന്നുകളഞ്ഞ 6 പെൺകുട്ടികൾ ബെംഗളൂരുവിലേക്കു പോയ ട്രെയിനിൽ ടോം തോമസും ഫെബിൻ റാഫിയും ഉണ്ടായിരുന്നു. ഗോവയിലേക്കു പോകുകയാണെന്നും ബാഗ് നഷ്ടപ്പെട്ടെന്നും പെൺകുട്ടികൾ പറഞ്ഞപ്പോൾ ഇവർ സഹായം വാഗ്ദാനം ചെയ്തു. പെൺകുട്ടികളെ ബസിൽ മഡിവാളയിലേക്കു കയറ്റിവിട്ട ശേഷം ഇരുവരും ബൈക്കിൽ പിന്തുടർന്നു. മഡിവാളയിൽ ഒരു ഫ്ലാറ്റിൽ എത്തിച്ചു.

പെൺകുട്ടികളിൽ ഒരാളെ ടോം തോമസും ഫെബിനും ചേർന്നു പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ മറ്റു കുട്ടികൾ തടഞ്ഞു. തുടർന്നു നാട്ടുകാർ പിടിച്ചുവച്ച പെൺകുട്ടിയെയും ടോം തോമസ്, ഫെബിൻ റാഫി എന്നിവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ ഇവർ നിരപരാധികളാണെന്നും പീഡിപ്പിച്ചിട്ടില്ലെന്നും പെൺകുട്ടികൾ പറഞ്ഞു. പെൺകുട്ടികളുടെ മൊഴി പ്രകാരമാണു കേസെടുത്തതെന്ന പൊലീസ് വാദം ശരിയല്ലെന്നാണ് ഇവർ പറയുന്നത്.

English Summary: Suspension For Two Police officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com