കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡന പരാതിയിൽ എളമക്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇവര്‍ പരാതി നല്‍കിയിരുന്നു. ജോലി വാഗ്ദാനം ചെയ്തു കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. 10 വർഷം മുന്‍പ് ഗാനരചയിതാവിന്റെ വീട്ടില്‍വച്ചാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.
English Summary: Rape case registered against Director Balachandra Kumar