ADVERTISEMENT

എൻഎസ്‍യു പ്രവർത്തകനായി 27–ാം വയസ്സിൽ രാജ്യതലസ്ഥാനത്തെത്തിയതു മുതലുള്ള അനുഭവങ്ങളുടെ പുസ്തകം തുറക്കുകയാണ് കൊടിക്കുന്നിൽ സുരേഷ് എംപി. ആ പുസ്തകത്താളുകളിലുള്ളത് ഡൽഹിയിലെ നീണ്ട 30 വർഷത്തെ ഓർമകൾ. 

വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു ശീതകാല പാർലമെന്റ് സമ്മേളന കാലത്ത് ജനാധിപത്യത്തിന്റെ ശ്രീകോവിൽ വെടിയൊച്ചയിൽ പ്രകമ്പനം കൊണ്ട ദിവസം കുടുസു മുറിയിൽ ഒളിച്ച നിമിഷങ്ങൾ. എന്റെ പുനർജൻമമായിരുന്നു അന്ന്, കൊടിക്കുന്നിൽ  ഓർക്കുന്നു. ഇന്നത്തെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറായിരുന്നു അന്ന് കേന്ദ്ര റെയിൽവേ മന്ത്രി. അദ്ദേഹത്തിന്റെ മുറിയിൽ ചർച്ചയിലേർപ്പെട്ടിരിക്കവേയാണ് അപ്രതീക്ഷിതമായ ആ അറിയിപ്പ് എത്തിയത്. പാർലമെന്റ് അക്രമിക്കപ്പെടുന്നു. 

എങ്ങും വെടിയൊച്ചയും പൊലീസ് ബൂട്ട്സിന്റെ ശബ്ദവും. എല്ലാം കേട്ട് ഒളിച്ചിരുന്നത് മന്ത്രിയുടെ ഫയലുകൾ സൂക്ഷിച്ചിരുന്ന ഒരു കുഞ്ഞു മുറിയിൽ.

ചാരക്കേസിൽ മുഖ്യമന്ത്രി കെ.കരുണാകരന്റെ രാജിയെ തുടർന്ന് പകരക്കാരനായി എ.കെ ആന്റണി കേരളത്തിലേക്ക് പോയപ്പോൾ കൂടെ പറന്ന ഓർമകൾ. നാവികസേനയുടെ വിമാനത്തി‍ൽ ആന്റണി വിഷമിച്ചിരിക്കാൻ കാരണമെന്തെന്ന് എംപി തന്നെ പറയുന്നു. 

പാർലമെന്റിൽ തന്നെ ശാസിക്കുകയും  ഒപ്പം സ്നേഹിക്കുകയും ചെയ്യുന്ന തന്റെ സോണിയ മാഡത്തെക്കുറിച്ച് പറയുന്നു. സോണിയയ്ക്കൊപ്പമുളള നിമിഷങ്ങൾ എക്കാലവും ജീവിതത്തിനു മുതൽക്കൂട്ടാണ്. പല കാര്യങ്ങളും താനുമായി ചർച്ച ചെയ്യാറുണ്ട്. നാട്ടിലായിരിക്കുമ്പോഴും ഇടയ്ക്ക് ഫോൺ വിളിയെത്താറുണ്ട്. 

കൊടിക്കുന്നിലിലെ വീട് വിട്ടുനിൽക്കാൻ അഗ്രഹമില്ലാത്ത അമ്മ തന്റെ ആഗ്രഹപ്രകാരം ഡൽഹിയിൽ ഒപ്പം താമസിച്ചതും അന്ന് അമ്മയ്ക്കും കുടുംബത്തിനുമൊപ്പം ചെങ്കോട്ടയും ഇന്ത്യ ഗേറ്റും കണ്ടതും എംപി ഓർക്കുന്നു. 

എംപിയായി അദ്യമായി ഡൽഹിയിലെത്തിയപ്പോഴും മുണ്ട് തന്നെയായിരുന്നു വേഷം. അടുത്ത സുഹൃത്തുക്കൾ പലരും മുണ്ടിനെ കളിയാക്കിട്ടും ആ ഇഷ്ടത്തിന് ഇന്നും മാറ്റം വന്നിട്ടില്ല. ശൈത്യകാല തണുപ്പ് പിടിമുറുക്കുമ്പോൾ മാത്രം ഇടയ്ക്കു പാന്റ്സിലേക്കു കയറും. മനസിനേറ്റവും ഇഷ്ടം വെള്ള ഖദർ തന്നെ. 

English Summary: Kodikunnil Suresh remembers life in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com