ആക്ഷേപ പരാമർശം; യോഗിക്കെതിരെ പരാതി നല്‍കി യൂത്ത് കോൺഗ്രസ്

yogi-youth-congress
SHARE

കേരളത്തിനെതിരായ പരാമര്‍ശത്തിൽ യുപി മുഖ്യമന്ത്രി  യോഗി ആദിത്യനാഥിനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നില്‍കി. യുപിയിലെ തിരഞ്ഞെടുപ്പ്  റാലിയിലായിരുന്നു കേരളത്തെ ആക്ഷേപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദ പരാമർശം നടത്തിയത്. 

വോട്ട് സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ്  കേരളമോ, ബംഗാളോ, കശ്മീരോ പോലെ ആകുമെന്നായിരുന്നു  യോഗി ആദിത്യനാഥിന്റെ പരാമർശം. വോട്ടർമാർക്കുള്ള സന്ദേശമായി ബിജെപി സംസ്ഥാന ഘടകം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശമുള്ളത്. 

കേരളത്തെ അപമാനിക്കുന്ന പ്രസ്താവനയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാദിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. യുപി കേരളമാവുകയാണെങ്കില്‍ മികച്ച വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും സാമൂഹിക സുരക്ഷയും ലഭിക്കുമെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. മതത്തിന്റേയും ജാതിയുേടയും പേരില്‍ ആളുകള്‍ കൊല്ലപ്പെടില്ല. കേരളമാവുകയാണ്  വേണ്ടതെന്നാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പിണറായി വിജയന്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ട്വീറ്റ് ചെയ്തു.

യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്തെത്തി. കേരളം പ്രതിനിധാനം ചെയ്യുന്നത് സമഭാവന, സാഹോദര്യം, നാനാത്വം,  വികസനം എന്നിവയാണ്. യുപിക്കാര്‍ കേരളത്തെപ്പോലെയാകാന്‍ വോട്ടുചെയ്യണമെന്നും മലയാളികളും കശ്മീരികളും ബംഗാളികളും ആത്മാഭിമാനമുള്ളവരാണെന്നും സതീശന്‍ ട്വീറ്റ് ചെയ്തു.

English Summary: Youth Congress files complaint against Yogi over controversial speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS