ADVERTISEMENT

തിരുവനന്തപുരം ∙ അമ്പലമുക്കിൽ ചെടി വിൽപന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി കന്യാകുമാരിയില്‍ തെളിവെടുപ്പ്. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. പ്രതി രാജേന്ദ്രന്‍ വിറ്റ സ്വര്‍ണമാല ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു. രാജേന്ദ്രന്‍ യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവര്‍മാരും ലിഫ്റ്റ് നല്‍കിയ സ്കൂട്ടര്‍ ഉടമയുമാണ് ഇയാളെ തിരിച്ചറിഞ്ഞത്. 

തമിഴ്നാട്ടില്‍ കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജേന്ദ്രന്‍ മോഷണത്തിനായാണ് വിനീതയെ കൊന്നത്. തമിഴ്നാട്ടിലെ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ ഒരു മാസം മുന്‍പാണ്, രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെത്തിയത്.  

രാജേന്ദ്രനെ സ്വദേശമായ നാഗർകോവിലിനടത്തു നിന്നാണ് പിടികൂടിയത്. പേരൂര്‍ക്കട പൊലീസ് സ്റ്റേഷന് 50 മീറ്റര്‍ അകലെയായുള്ള ചായക്കടയിലെ ജീവനക്കാരനാണ് പ്രതി. ലോക്ഡൗണ്‍ ദിനമായ ഞായറാഴ്ച വിനീതയെ കൊന്നശേഷം തിങ്കളാഴ്ചയാണ് സ്വദേശമായ തമിഴ്നാട്ടിലേക്ക് കടന്നത്. കൊലപാതകത്തിനിടെ പരുക്കേറ്റ രാജേന്ദ്രന്‍, രാജു എന്ന പേരില്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചിരവ കൊണ്ട് പരിക്കേറ്റതായിട്ടാണ് ആശുപത്രിയില്‍ പറഞ്ഞത്. 

അമ്പലമുക്കില്‍ റോഡിലൂടെ മറ്റൊരു സ്ത്രീയുടെ മാല ലക്ഷ്യമിട്ടാണ് രാജേന്ദ്രന്‍ നടന്നത്. എന്നാല്‍ ചെടിക്കടയുടെ അടുത്തെത്തിയപ്പോള്‍ പിന്തുടര്‍ന്ന സ്ത്രീയെ കാണാതായി. തുടര്‍ന്ന് ചെടിക്കടയില്‍ വിനീത ഒറ്റയ്ക്ക് നില്‍ക്കുന്നതു കണ്ട് പ്രതി കടയിലേക്ക് കയറി. ചെടി ആവശ്യപ്പെട്ട പ്രതി, വിനീത ചെടിയെടുക്കാന്‍ തിരിഞ്ഞപ്പോള്‍ കൊലപ്പെടുത്തകയായിരുന്നു. മരണം ഉറപ്പാക്കിയാണു രാജേന്ദ്രന്‍ രക്ഷപ്പെട്ടതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

കൊലപാതകത്തിനുശേഷം ഉള്ളൂരിലേക്കു രക്ഷപെട്ട പ്രതി തിരികെ പേരൂര്‍ക്കടയിൽ എത്തിയ ഓട്ടോ കണ്ടെത്തിയത് പൊലീസിന് സഹായകരമായി. സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, ലിഫ്റ്റ് നൽകിയ സ്‌കൂട്ടർ ഉടമ എന്നിവരുടെ മൊഴിയും സിസിടിവി ക്യാമറകളുമാണ് ഇയാളെ കുടുക്കിയത്. 

English Summary: Evidence taken in Kanyakumari with the accused who stabbed Vineetha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com