ADVERTISEMENT

ന്യൂഡൽഹി ∙ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പറന്നുവീണ തുണിയെടുക്കാൻ മകനെ 10–ാം നിലയിൽനിന്ന് സാരിയില്‍ കെട്ടിയിറക്കി അമ്മ. ഡൽഹി എൻസിആറിലെ ഫരീദാബാദിലാണ് സംഭവം. 10–ാം നിലയിൽനിന്ന് ഒൻപതാം നിലയിലേക്കാണ് മകനെ തുണിയിൽ കെട്ടി ഇറക്കിയത്. ഒൻപതാം നിലയിലെ വീട് പൂട്ടിക്കിടക്കുകയായിരുന്നു.

എതിർ കെട്ടിടത്തിൽ താമസിക്കുന്നയാളാണ് വിഡിയോ പകർത്തിയത്. അമ്മയും മറ്റു കുടുംബാംഗങ്ങളും മുറുകെപ്പിടിച്ച സാരിയിൽ മകൻ തൂങ്ങിയിറങ്ങുന്നത് വിഡിയോയിൽ കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമ്മയ്ക്കെതിരെ വിമർശനവും ഉയർന്നു.

English Summary: Mother Hanging Her Child From 10th Floor To Pick Up Clothes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com