റോയി, സൈജു, അഞ്ജലി എന്നിവർക്കെതിരെ വേറെയും പരാതി; ലഹരി നൽകി ദുരുപയോഗം

1248-roy-anjali
നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാറ്റ്, അഞ്ജലി വടക്കേപ്പുര
SHARE

കൊച്ചി ∙ ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാറ്റിനും സൈജു തങ്കച്ചനും കോഴിക്കോട് സ്വദേശിനി അഞ്ജലി വടക്കേപ്പുര എന്ന അഞ്ജലി റീമ ദേവിനും എതിരെ ഒന്നിലേറെ പോക്സോ പരാതികൾ. അഞ്ജലിയുടെ കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരുടെ രണ്ടു മക്കളെ ലഹരിമരുന്നു നൽകി ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് കേസ്. ഇവർക്കെതിരെ 9 പെൺകുട്ടികൾ മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. 

16 വയസ്സുള്ള പെൺകുട്ടികളിൽ ഒരാൾക്കു പകരം അവരുടെ മാതാവാണ് പൊലീസിനു മൊഴി നൽകിയത്. നേരിട്ട ദുരനുഭവത്തിന്റെ ഞെട്ടലിൽനിന്നു മാറിയിട്ടില്ലാത്ത പെൺകുട്ടി വലിയ കരച്ചിലോടെയാണ് പൊലീസിനോടു സംസാരിച്ചത് എന്നു പ്രതികൾക്കെതിരെ പരാതി നൽകിയ യുവതി മനോരമ ഓൺലൈനോടു പറഞ്ഞു. മാനസികമായി പെൺകുട്ടി സാധാരണ നിലയിലെത്തിയ ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനമെന്നും ഇവർ പറയുന്നു. 

കോഴിക്കോട് ഡെലിവറി ആപ് എന്ന പേരിൽ നടത്തിയിരുന്ന സ്ഥാപനത്തിൽ പെൺകുട്ടികളെ നിയമിച്ചിരുന്നത് ലഹരിക്കടത്തിനും പാർട്ടികളിൽ പങ്കെടുപ്പിച്ചു ദുരുപയോഗം ചെയ്യുന്നതിനുമായിരുന്നു എന്നാണ് ഇവർ പറയുന്നത്. കോഴിക്കോട്ടുനിന്നു ടാക്സിയിലാണ് ആറു യുവതികളുമായി അഞ്ജലി കൊച്ചിയിലെത്തിയത്. ഇവിടെ ആഡംബര ഹോട്ടലിൽ താമസിപ്പിച്ച ശേഷം സൈജുവിന്റെ പക്കലുണ്ടായിരുന്ന ആഡംബര കാറിലാണ് നമ്പർ 18 ഹോട്ടലിലേക്കു കൊണ്ടു പോയത്. 

ഹോട്ടലിൽനിന്നു ലഹരിപാനീയം കുടിക്കാൻ നൽകിയെങ്കിലും അതിനു തയാറാകാതിരുന്നതാണ് ഇവരെ വലയിൽപെടുന്നതിൽനിന്നു രക്ഷിച്ചത്. സുബോധത്തോടെ ആയിരുന്നതിനാൽ സ്ഥലത്തുനിന്നു പെൺകുട്ടികളുമായി ഓടി രക്ഷപെടാൻ സാധിച്ചതായും ഇവർ പറയുന്നു. നേരത്തേ ഇവിടെ കൊണ്ടുവന്നിട്ടുള്ള ചില പെൺകുട്ടികൾ ഇപ്പോഴും ലഹരിക്ക് അടിമയാണെന്നും അതിൽനിന്നു തിരിച്ചു കൊണ്ടു വരുന്നതിനു വീട്ടുകാർ ശ്രമിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

English Summary: One more POCSO case against Roy J Vayalat, others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS