ആട്ടിൻകൂട്ടത്തെ കാണിക്കാമെന്ന് പറഞ്ഞ് 17കാരിയെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി

പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി∙ ആട്ടിൻകൂട്ടത്തെ കാണിച്ചുതരാമെന്ന് പറഞ്ഞ് 17 വയസ്സുകാരിയെ കാട്ടിൽകൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി. പഞ്ചാബിലെ ദേരാ ബസ്സിലാണ് സംഭവം. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആട്ടിടയനായ ഗുരി എന്നയാൾക്കെതിരെ പൊലീസ് കേസ് എടുത്തു. ഇയാൾ ഒളിവിലെന്നാണ് വിവരം.

രണ്ടു മാസം മുൻപ് പെൺകുട്ടിയുടെ അമ്മ നടത്തുന്ന ചായക്കടയിൽ എത്തിയ ഗുരി, പിന്നീട് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുൻപ് തന്റെ ആട്ടിൻകൂട്ടത്തെ കാണിച്ചുതരാമെന്ന് പറഞ്ഞ് ഗുരി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയെ കാട്ടിലേക്ക് കൊണ്ടുപോയശേഷം പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തറിയിച്ചാൽ വീട്ടുകാരെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

സംഭവത്തിനു ശേഷം പെണ്‍കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായും പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

English Summary: Punjab: Shepherd rapes 17-year-old friend on pretext of showing her his flock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS