ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് പോയി നിക്ഷേപകരെ ക്ഷണിക്കുമ്പോൾ, സിപിഎം കേരളത്തിലുള്ള സംരംഭകരെ അടിച്ചോടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.

കണ്ണൂർ മാതമംഗലത്ത് സിഐടിയു ഊരുവിലക്കിനെ തുടർന്ന് സംരംഭകന് വ്യാപാരസ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഭീകരത തെളിയിക്കുന്ന സംഭവമാണ്. തങ്ങൾ വിലക്കിയ കടയിൽനിന്ന് സാധനം വാങ്ങിയ ഉപഭോക്താവിനെ അടിച്ചോടിച്ച സിഐടിയുക്കാർ ഭരണത്തിന്റെ തണലിൽ നിയമം കയ്യിലെടുക്കുകയാണ്.

വ്യവസായമോ കച്ചവടമോ തുടങ്ങാൻ സാധ്യമാകാത്ത തരത്തിൽ കേരളത്തെ മാറ്റിയവരാണ് യുപിയെയും മറ്റ് സംസ്ഥാനങ്ങളെയും അപമാനിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary: BJP State President K Surendran Slams Pinarayi Vijayan Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com