ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് പാർട്ടി വിടാൻ തനിക്ക് ഉദ്ദേശമില്ലെന്നു വ്യക്തമാക്കി മനീഷ് തിവാരി. മനീഷ് തിവാരിയുടെ അടുത്തിടെയുള്ള ഏതാനും ട്വീറ്റുകളുടെ പേരിൽ തിവാരി പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണു നിലപാട് വ്യക്തമാക്കി മനീഷ് തിവാരി രംഗത്തെത്തിയത്. ആരെങ്കിലും തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാലല്ലാതെ കോൺഗ്രസിൽനിന്നു പുറത്തുപോകില്ലെന്നു മനീഷ് തിവാരി ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു പ്രതികരിച്ചു.

കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് അശ്വനി കുമാർ കോൺഗ്രസിൽനിന്നു രാജി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിവാരി വാര്‍ത്താ സമ്മേളനം വിളിച്ചത്. ഇതോടെ രാജി പ്രഖ്യാപനത്തിനുള്ള നീക്കമാണെന്ന് അഭ്യൂഹങ്ങൾ ഉയർന്നു. എന്നാൽ പാർട്ടിയിൽനിന്നു പുറത്തുപോകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് മനീഷ് തിവാരി പ്രഖ്യാപിച്ചു. കോൺഗ്രസ് പാർട്ടിയില്‍ താനൊരു ‘പാട്ടക്കാരനല്ലെന്നും പങ്കാളിയാണെന്നും’ തിവാരി പ്രതികരിച്ചു.

‘നേരത്തേയും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പാർട്ടിയിൽ ഞാനൊരു പാട്ടക്കാരനല്ല, കോൺഗ്രസിലെ പാർട്നറാണു ഞാൻ. അതൊരു വ്യത്യസ്തമായ കാര്യമാണ്. ജീവിതത്തിലെ 40 വർഷത്തോളമായി ഞാൻ പാർട്ടിയോടൊപ്പമുണ്ട്. ആരെങ്കിലും പുറത്താക്കാൻ ആഗ്രഹിക്കുംവരെ പാർട്ടിയിൽ തുടരും. അടുത്ത കാലത്തു പ്രധാന നേതാക്കൾ കോൺഗ്രസ് വിടുന്നതു പാർട്ടിക്കു തിരിച്ചടിയാണ്. ഇക്കാര്യം ഗൗരവമായി ചിന്തിക്കണമെന്നും തിവാരി പ്രതികരിച്ചു.

English Summary: Manish Tewari On Exit Buzz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com