ADVERTISEMENT

സിഡ്‌നി∙ സ്രാവിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് സിഡ്നിയിലെ ഐക്കോണിക് ബോണ്ടി, ബ്രോണ്ട് ഉൾപ്പെടെയുള്ള ഒട്ടേറെ ബീച്ചുകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. 60 വർഷത്തിനു ശേഷമാണ് സിഡ്നിയിൽ ഇത്തരമൊരു സ്രാവ് ആക്രമണം. സ്രാവുകളെ നിരീക്ഷിക്കാനായി ബീച്ചുകളിൽ ഡ്രോൺ വിന്യസിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. സ്രാവുകളെ കുടുക്കാനുള്ള ഡ്രം ലൈനുകൾ ആക്രമണമുണ്ടായ സ്ഥലത്തും പരിസരത്തുമായി സ്ഥാപിച്ചിട്ടുണ്ട്.

വർഷാവർഷം നടത്തിവരുന്ന മുറെ റോസ് മലബാർ മാജിക് ഓഷ്യൻ നീന്തലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സ്രാവ് ആക്രമണം. കഴിഞ്ഞ ബുധനാഴ്ചയാണ് സിഡ്നിയെ ഞെട്ടിച്ച ആക്രമണം ഉണ്ടായത്.  ലിറ്റിൽ ബേ ബീച്ചിൽ നീന്താനിറങ്ങിയ ആളെ സ്രാവ് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. 15 അടിയോളം നീളമുള്ള കൂറ്റൻ ഗ്രേറ്റ് വൈറ്റ് ഷാർക്കാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.  മരിച്ചയാളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

English Summary: Sydney Beaches Close After First Fatal Shark Attack In 60 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com