ADVERTISEMENT

തിരുവനന്തപുരം ∙ ലോകസ​ഞ്ചാരത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ജര്‍മൻ ദമ്പതികള്‍ക്ക് സുരക്ഷിത യാത്രയൊരുക്കി പൊലീസ്. ഇവരുടെ മക്കള്‍ അപകടകരമാം വിധം കളിക്കുന്നത് ശ്രദ്ധയിൽ പെട്ട പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് സഞ്ചാരികൾക്ക് തുണയായത്.

തിരുവനന്തപുരം – എറണാകുളം റൂട്ടിൽ സഞ്ചരിക്കുന്നതിനിടെ കാരവനിൽ ഡ്രൈവർ സീറ്റിനു മുകളിലായുള്ള വിശ്രമസ്ഥലത്തെ വെന്റിലേഷനിലൂടെ കാൽ പുറത്തേക്കിട്ട് കളിക്കുകയായിരുന്നു കുട്ടികള്‍. ഇത് ശ്രദ്ധയിൽ പെട്ട യാത്രക്കാരൻ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. യാത്രയ്ക്കിടെ പൊലീസ് വാഹനം കുറുകെയിട്ട് സഞ്ചാരികളെ വിവരം അറിയിച്ചു.

പൊലീസിന്റെ നിർദേശപ്രകാരം വെന്റിലേഷൻ വാതിൽ അടച്ചു. 12 വര്‍ഷം കൊണ്ട് 90 രാജ്യങ്ങളാണ് ജർമൻ ദമ്പതികളായ ടോർബനും മിഖായേലും സന്ദർശിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഇവര്‍ക്ക് നിരവധി മലയാളി ആരാധകരും ഉണ്ട്.  

English Summary: Kerala Police helps German Couple on World Travel 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com