ADVERTISEMENT

കൊച്ചി ∙ ഗുരുതരമായ പരുക്കുകളോടെ ചികിത്സയില്‍ കഴിയുന്ന കൊച്ചി തൃക്കാക്കരയിൽ നിന്നുള്ള രണ്ടുവയസ്സുകാരിയുടെ അമ്മയ്ക്കെതിരെ കേസ്. ചികിത്സ വൈകിപ്പിച്ചതിനാണ് പൊലീസ് കേസെടുത്തത്. ‍ഞായർ രാത്രി അപസ്മാരം വന്നപ്പോഴാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

കയ്യൊടിഞ്ഞതും തലയ്ക്കേറ്റ ക്ഷതവും അടക്കം വ്യക്തമായിട്ടും മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരിലാണ് കേസ്. അതേസമയം ഈ പരുക്കുകള്‍ ഉണ്ടായത് എങ്ങനെയെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. അന്വേഷണം തുടരുകയാണ് എന്നാണ് കേസെടുത്ത തൃക്കാക്കര പൊലീസിന്റെ വിശദീകരണം. 

English Summary: Attack against Child at Thrikkakara, case registered against mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com