ADVERTISEMENT

ലുധിയാന ∙ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 69.65 ശതമാനം പോളിങ്. 2007നു ശേഷം സംസ്‌ഥാനത്ത്‌ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണിത്. ഞായറാഴ്‌ച വോട്ടിങ് 65.32 ശതമാനമാണെന്നു കമ്മിഷൻ അറിയിച്ചിരുന്നു. അവസാന കണക്കെടുപ്പിനുശേഷം പോളിങ് 69.65 ശതമാനമായി ഉയർന്നു. പോളിങ്‌ ശതമാനത്തിൽ വന്ന വ്യതിയാനം ഏറ്റവും ബാധിച്ചത് ആംആദ്‌മി പാർട്ടിക്ക് പിന്തുണയുണ്ടെന്ന് കരുതപ്പെടുന്ന മണ്ഡലങ്ങളിലാണ്.

ശക്തമായ ചതുഷ്കോണ മത്സരമാണ് പഞ്ചാബിൽ നടക്കുന്നത്. സാധാരണഗതിയിൽ പോളിങ് ശതമാനം കുറഞ്ഞാൽ ഭരണകക്ഷിക്ക് അനുകൂലമായ ജനവിധിയുണ്ടാകാം എന്ന് പറയപ്പെടുന്നു. 2007ലെ തിരഞ്ഞെടുപ്പിൽ 68.32 ശതമാനമായിരുന്നു പഞ്ചാബിലെ വോട്ടിങ് ശതമാനം. പ്രവചനങ്ങൾ കാറ്റിൽ പരത്തുന്ന പ്രകൃതമാണ് പഞ്ചാബ് വോട്ടർമാരുടേത്.

ജനവിധി തേടി 1304 സ്ഥാനാര്‍ഥികൾ 

പഞ്ചാബിലെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ മുന്നില്‍ നിര്‍ത്തി ഭരണത്തുടര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. ഭരണവിരുദ്ധ വികാരം അനുകൂലമാക്കി അട്ടിമറിക്ക് നീക്കം നടത്തുകയാണ് ആം ആദ്മി പാർട്ടി. പഞ്ചാബ് ലോക് കോണ്‍ഗ്രസിന്‍റെ ചുമലിലേറി സംസ്ഥാനത്ത് വേരുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

punjab-polls
പഞ്ചാബിൽ വോട്ട് രേഖപ്പെടുത്തുന്ന കാഴ്‌ച. ചിത്രം: NARINDER NANU / AFP

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെ ദേശീയ നേതാക്കളെ രംഗത്തിറക്കിയായിരുന്നു പാര്‍ട്ടികളുടെ പ്രചാരണം. കര്‍ഷക സംഘടനകള്‍ രൂപം നല്‍കിയ സംയുക്ത സമാജ് മോര്‍ച്ച പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. ജനവിധി തേടുന്ന 1304 സ്ഥാനാര്‍ഥികളില്‍ 93 പേര്‍ വനിതകളാണ്.

English Summary: Voting Figures In Punjab Erratic, Big Drop In Areas That Chose AAP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com