ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ചർച്ച ചെയ്യണമെന്ന അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ ബഹളം. തന്റെ ഡയസിനു മുന്നിൽ പ്രതിപക്ഷം ബാനർ ഉയർത്തിയതിൽ കുപിതനായി സ്പീക്കർ ഇറങ്ങിപ്പോയി. അര മണിക്കൂറോളം അനിശ്ചിതാവസ്ഥ നീണ്ടു. അനുരഞ്ജന ചർച്ചയെ തുടർന്നു സഭ പുനഃരാരംഭിച്ചു. തുടർ നടപടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചു.

മുതിർന്ന ഐഎഎസ് ഉദ്യാഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കർ നിയമവിരുദ്ധമായി നടത്തിയ പല ഇടപെടലുകളും അവയുടെ വിശദാംശങ്ങളുമായിരുന്നു സ്വപ്ന പുറത്തുവിട്ടത്. സ്വർണക്കടത്ത് ഉൾപ്പെടെ യുഎഇ കോൺസുലേറ്റിലെ എല്ലാ അവിഹിത ഇടപാടുകളെക്കുറിച്ചും ശിവശങ്കറിന് അറിയാമെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്.

നയതന്ത്ര ബാഗുകൾ കസ്റ്റംസ് തടഞ്ഞപ്പോൾ ശിവശങ്കറിനെ ബന്ധപ്പെട്ടപ്പോൾ ആവശ്യമായ ഇടപെടൽ നടത്തിയെന്നും, ബാഗേജിൽ എന്താണ് എന്നറിഞ്ഞുതന്നെയാണ് ശിവശങ്കർ ഇടപെട്ടതെന്നും സ്വപ്ന ആരോപിച്ചിരുന്നു. എം.ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങിയതിന് പിറകെയായിരുന്നു സ്വപ്നയുടെ പരസ്യ പ്രസ്താവന. ഇതിനെ അടിസ്ഥാനമാക്കി കേസിൽ പുനരന്വേഷണം വേണമെന്നാണു പ്രതിപക്ഷ നിലപാട്.

English Summary: After Swapna Suresh hits back at Sivasankar, Congress target Kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com