ADVERTISEMENT

കൊച്ചി ∙ പൊലീസ് അപമാനിച്ചെന്ന് ആരോപിച്ചു ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ ട്രാൻസ്ജെൻഡർ യുവതികളുടെ പ്രതിഷേധം. തൊഴിലുറപ്പു ജോലിക്കുപോയ ട്രാൻസ് യുവതിയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്നു കാണിച്ചു നൽകിയ പരാതിയിൽ കേസെടുക്കാതിരുന്നതോടൊണ് ഇവർ സംഘമായി സ്റ്റഷനിൽ എത്തിയത്. നിങ്ങൾ ഒൻപതാണോ, ആണാണോ എന്നെല്ലാം ചോദിച്ചു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവർ ആക്ഷേപിച്ചെന്നാണ് ഇവർ പറയുന്നത്. 

ജാതിപ്പേരു വിളിച്ചതിന് നന്ദന എന്ന യുവതിയാണ് എസിപിക്കു പരാതി നൽകിയത്. അതു സ്റ്റേഷനിലേയ്ക്കു കൈമാറിയെങ്കിലും രസീത് ചോദിച്ചു ചെന്നപ്പോൾ ആക്ഷേപിച്ചുവിട്ടു. മൂന്നു ദിവസമായി സ്റ്റേഷൻ കയറിയിറങ്ങുകയാണെന്ന് ഇവരുടെ മാതാവ് മനോരമ ഓൺലൈനോടു പറഞ്ഞു.

‘ശസ്ത്രക്രിയ കഴിഞ്ഞു ദിവസങ്ങൾ ആകുന്നതേയുള്ളൂ. ഇതിനിടെയാണു തൊഴിലുറപ്പു ജോലിക്കു പോയിടത്തു മോശം പെരുമാറ്റമുണ്ടായത്. ഇതിനെതിരെയായിരുന്നു സ്റ്റേഷനിൽ പോയത്. അവിടെയും അനീതിയാണ് നേരിട്ടത്’ നന്ദനയുടെ അമ്മ പറയുന്നു. പരാതിയിൽ നടപടി എടുക്കാത്തത് ട്രാൻസ്ജെൻഡർ സംഘം എത്തി ചോദ്യം ചെയ്തതോടെ ഇപ്പോൾ മൊഴിയെടുക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

‘നിങ്ങൾ ആണാണോ പെണ്ണാണോ എന്നാണ് പൊലീസ് ചോദിച്ചത്. ആണിനും പെണ്ണിനും മാത്രമേ ഇവിടെ നീതിയും നിയമവുമുള്ളോ? ഞങ്ങളെല്ലാം മനുഷ്യരല്ലേ’ എന്നാണ് ഇവർ പൊലീസിനോടു ചോദിക്കുന്നത്.

English Summary: Transgenders stage protest against police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com