ADVERTISEMENT

ബെയ്ജിങ്∙ വിവാഹ റജിസ്ട്രേഷനുകളിലെ കുറവ് ചൈനയിലെ ജനനനിരക്കിനെ ഗണ്യമായി ബാധിച്ചതായി റിപ്പോർട്ടുകൾ. ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തിയിരിക്കുകയാണ്. 2019നെ അപേക്ഷിച്ച് 2020ന്‍റെ ആദ്യ മൂന്ന് പാദങ്ങളിൽ വിവാഹ റജിസ്ട്രേഷൻ 17.5 ശതമാനമായി കുറഞ്ഞു. 

ഷെജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാങ്‌സോ നഗരത്തിൽ,‍ 2011നെ അപേക്ഷിച്ച് 80 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വിവാഹിതരാകുന്നവരിൽ 46.5 ശതമാനം പേരും 30 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഉയർന്ന വിവാഹപ്രായവും രാജ്യത്ത് ഏതാനും ദശാബ്ദങ്ങളായി നിലനിന്നിരുന്ന ഒറ്റക്കുട്ടി നയവുമാണ് ജനനനിരക്കിനെ ബാധിച്ചത്. നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ചൈനയുടെ കണക്കുകള്‍ പ്രകാരം 1,000 പേർക്ക് 7.52 എന്ന തോതിലാണ് ജനനനിരക്ക് താഴ്ന്നിരിക്കുന്നത്.

പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞ വർഷങ്ങളിലായി ചൈന നടപടികൾ സ്വീകരിച്ചുവരികയാണ്. ഗർഭഛിദ്രം, വന്ധ്യംകരണം എന്നിവയെ രാജ്യം പ്രോത്സാഹിപ്പിക്കുന്നില്ല. ഡിസംബറിൽ വാഷിങ്ടൻ  പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ ഷാങ്ഹായ്, ബെയ്ജിങ്, ഗ്വാങ്‌ഷു എന്നിവിടങ്ങളിലെ 12 ആശുപത്രികൾ വന്ധ്യംകരണം നടത്തുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

English Summary: With marriages declining, birth rates in China lowest ever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com