ADVERTISEMENT

ചെന്നൈ∙ മുൻ അണ്ണാഡിഎംകെ നേതാവ് വി.കെ.ശശികലയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ, അണ്ണാഡിഎംകെ മുതിർന്ന നേതാവും തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ സഹോദരനുമായ ഒ.രാജയെ പാർട്ടിയിൽനിന്നു പുറത്താക്കി. മൂന്ന് പാർട്ടി ഭാരവാഹികളെയും പുറത്താക്കി. കഴിഞ്ഞ ദിവസം തിരുച്ചെന്തൂരിൽ വച്ച് ശശികലയുമായി ഒ.രാജ കൂടിക്കാഴ്ച നടത്തിയിരുന്നു.

പാർട്ടി അച്ചടക്കം ലംഘിച്ചതിനും പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനുമാണ് രാജയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതെന്ന് അണ്ണാഡിഎംകെ കോർഡിനേറ്ററായ പനീർസെൽവവും കോ-ഓർഡിനേറ്ററും മുൻ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

English Summary: Panneerselvam's Brother Expelled From AIADMK, A Day After He Met Sasikala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com