ADVERTISEMENT

ന്യൂഡൽഹി∙ രാജ്യസഭയിലേയ്ക്ക് മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.െക.ആന്റണി. തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചു. നൽകിയ അവസരങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നന്ദി അറിയിച്ചു. പകരക്കാരനെ കണ്ടെത്താൻ കെപിസിസി ആലോചന തുടങ്ങി. 

കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മാർച്ച് 31ന് നടക്കും. മാർച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാർച്ച് 21ന് നാമനിർദേശ പത്രിക സമർപ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ ഉൾപ്പെടെ 13 പേർ കാലാവധി പൂർത്തിയാക്കി ഒഴിയുന്നതിലേക്കാണ് തിരഞ്ഞെടുപ്പ്.

പഞ്ചാബ് – അഞ്ച്, കേരളം – മൂന്ന്, അസം – രണ്ട്, ഹിമാചൽ പ്രദേശ് – ഒന്ന്, ത്രിപുര – ഒന്ന്, നാഗാലാൻഡ് – ഒന്ന് എന്നിങ്ങനെയാണ് ഒഴിവ് വരുന്നത്.

കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാർ, പ്രതാപ് സിങ് ബജ്‌വ, നരേഷ് ഗുജ്‌റാൾ എന്നിവരുൾപ്പെടെയാണ് കാലാവധി പൂർത്തിയാക്കുന്നത്.

English Summary: A.K.Antony not contest to Rajya Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com