മുൻഗാമികൾ തെളിച്ച പാതയിലൂടെ ലീഗിനെ നയിക്കും: സാദിഖലി ശിഹാബ് തങ്ങൾ
Mail This Article
×
മലപ്പുറം∙ മുൻഗാമികൾ തെളിച്ച പാതയിലൂടെ മുസ്‌ലിം ലീഗിനെ നയിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. തനിക്കു വീഴ്ച സംഭവിച്ചാൽ മുസ്‌ലിം ലീഗിലെ മുതിർന്ന നേതാക്കൾക്കു തിരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗമാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് പ്രസിഡന്റായി സാദിഖലി തങ്ങൾ ചുമതലയേൽക്കുന്നത്.
ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനായ സാദിഖലി തങ്ങൾ 2009 മുതൽ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ്.
English Summary: Panakkad Sadiqali Shihab Thangal on his new post
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.