ADVERTISEMENT

വാഷിങ്ടൻ∙ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ആദ്യമായി വച്ചുപിടിപ്പിച്ചയാൾ മരിച്ചു. ജനുവരി ഏഴിന് ശസ്ത്രക്രിയ പൂർത്തിയാക്കിയ ഡേവിഡ് ബെന്നറ്റ് (57) എന്നയാളാണ് ചൊവ്വാഴ്ച മരിച്ചതെന്നു യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സിസ്റ്റം അറിയിച്ചു.

ദിവസങ്ങൾക്കു മുൻപ് ഡേവിഡിന്റെ നില വഷളായതായി അധികൃതർ അറിയിച്ചു. ഭേദപ്പെടില്ലെന്നു വ്യക്തമായതോടെ പാലിയേറ്റീവ് കെയർ നൽകി. അവസാന മണിക്കൂറുകളിൽ അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു– യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സിസ്റ്റം പ്രസ്താവനയിൽ അറിയിച്ചു.

ശസ്ത്രക്രിയയ്ക്കു ശേഷം തുന്നിച്ചേർത്ത ഹൃദയം വളരെ മികച്ച രീതിയിൽ ആഴ്ചകളോളം പ്രവര്‍ത്തിച്ചിരുന്നതായി ആശുപത്രി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ന്യൂയോർക്കിൽ മസ്തിഷ്ക മരണം സംഭവിച്ച ഒരു സ്ത്രീയിൽ പന്നിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. പന്നിയുടെ ഹൃദയ വാൽവുകൾ മനുഷ്യരിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

English Summary: First Pig Heart Transplant Patient Dies After Two Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com