ADVERTISEMENT

തിരുവനന്തപുരം ∙ പ്രഫ.എം.കെ.സാനുവിനും മന്ത്രി പി.രാജീവിനും അബുദാബി ശക്തി അവാർഡ് (25,000 രൂപ). ഇതര സാഹിത്യത്തിനുള്ള ശക്തി എരുമേലി പുരസ്കാരമാണു (കേസരി, ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ്) പ്രഫ. എം.കെ.സാനു നേടിയതെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ പി.കരുണാകരനും ജൂറി അംഗം പ്രഭാവർമയും അറിയിച്ചു. വിജ്ഞാന സാഹിത്യത്തിനുള്ള പുരസ്കാരമാണു (ഭരണഘടന, ചരിത്രവും സംസ്കാരവും) പി.രാജീവിനു ലഭിച്ചത്. 

നാടകരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സി.എൽ.ജോസിന് ശക്തി ടി.കെ.രാമകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. മറ്റ് അവാർഡുകൾ– നോവൽ: കെ.ആർ.മല്ലിക (അകം), കഥ: വി.ആർ.സുധീഷ് (കടുക്കാച്ചി മാങ്ങ), ബാലസാഹിത്യം: സേതു (അപ്പുവും അച്ചുവും), കവിത: രാവുണ്ണി (കറുത്ത വറ്റേ, കറുത്ത വറ്റേ), അസീം താന്നിമൂട്  (മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്), നാടകം: ഇ.പി.ഡേവിഡ് (ഇരിക്കപ്പിണ്ഡം കഥ പറയുന്നു), രാജ്മോഹൻ നീലേശ്വരം (ജീവിതം തുന്നുമ്പോൾ), നിരൂപണത്തിനുള്ള ശക്തി തായാട്ട് അവാർഡ്: വി.യു.സുരേന്ദ്രൻ (അകം തുറക്കുന്ന കവിതകൾ), ഇ.എം.സൂരജ് (കവിതയിലെ കാലവും കാൽപ്പാടുകളും).

English Summary: Prof MK Sanu, Minister P Rajeev Receive Abbu Dhabi Shakthi Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com