ADVERTISEMENT

തിരുവനന്തപുരം∙ പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്കു പോകുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം. വെള്ളിയാഴ്ച രാത്രി 9.30ന് വിളപ്പിൽശാല–കാട്ടാക്കട റോഡിൽ മലപ്പനംകോട് ഭാഗത്തുവച്ചാണു സംഭവം. ബൈക്കിൽ നിന്ന് വീണു യുവതിക്കും പിതാവിനും പരുക്കേറ്റു.

ഐഎസ്ആർഒ ഉദ്യോഗസ്ഥയായ വിളപ്പിൽശാല വടക്കേ ജംക്‌ഷൻ കാർത്തികയിൽ ജ്യോതിഷ, പിതാവ് ഗോപകുമാർ എന്നിവർക്കാണു പരുക്കേറ്റത്. ജ്യോതിഷ നാലു മാസം ഗർഭിണിയാണ്. സ്കൂട്ടറിൽ എത്തിയ പൂവച്ചൽ ഉണ്ടപ്പാറ മാവിള ജെപി ഭവനിൽ ജയപ്രകാശ് ആണു മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.

കവർച്ചാ ശ്രമം പരാജയപ്പെട്ട ശേഷം കടന്നു കളയാനുള്ള ശ്രമത്തിനിടെ സ്കൂട്ടറിൽ നിന്നു വീണ് ജയപ്രകാശിനും പരുക്കേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാരും മറ്റു യാത്രക്കാരും ഇയാളെ പൊലീസിനു കൈമാറി.

English Summary: Man held for trying to snatch woman's chain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com