ADVERTISEMENT

തിരുവനന്തപുരം∙ യുവാവിന്റെ തലയ്ക്ക് വെടിവച്ചയാൾ പിടിയിൽ. പ്രതി വിനീതിനെയാണ് കടയ്ക്കൽ പൊലീസ് പിടികൂടിയത്. വിനീതിനൊപ്പമുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുന്നു. തിരുവനന്തപുരം കല്ലറ പാങ്ങോട് സ്വദേശി റഹീമിനാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി 12നാണ് സംഭവം.

റഹീമിന്റെ ബൈക്ക് വിനീതിന്റെ വര്‍ക്ക് ഷോപ്പില്‍ റിപ്പയറിന് നല്‍കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. തമ്പാനൂർ എസ്എസ് കോവിൽ റോഡിലെ കടയിൽനിന്ന് വാങ്ങിയ എയർഗൺ ആണ് ആക്രമണത്തിന് ഉപയോഗിച്ചത്. റഹീം ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary: One held for shooting man in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com