തിരുവനന്തപുരം∙ പാക്ക് സംഘടനകളുടെ ഹണിട്രാപ്പില്‍ കുടുങ്ങരുതെന്ന് പൊലീസുകാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് ഡിജിപി അനില്‍കാന്ത് സര്‍ക്കുലര്‍ ഇറക്കി. സേനകളില്‍നിന്നു രഹസ്യംചോര്‍ത്താന്‍ പാക്ക് സംഘങ്ങള്‍ ഹണിട്രാപ് വഴി ശ്രമിക്കുന്നുതായാണ് മുന്നറിയിപ്പ്.
രാജ്യത്തെ വിവിധ ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് നിർദേശമെന്നു ഡിജിപി സർക്കുലറിൽ വ്യക്തമാക്കി. പരിചയമില്ലാത്ത സ്ത്രീകളുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിക്കുന്നത് ഉദ്യോഗസ്ഥർ ഒഴിവാക്കണമെന്നും ഇത്തരം നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് ആസ്ഥാനത്ത് അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു.
Content Highlights: Kerala Police, Pakistan, Honey Trap