പ്രധാനമന്ത്രി മോദി അസാമാന്യ പ്രഭാവവും ഊര്‍ജവും ഉള്ളയാള്‍; പ്രശംസിച്ച് ശശി തരൂര്‍

tharoor-modi.jpg.image
ശശി തരൂർ, നരേന്ദ്രമോദി (ഫയൽ ചിത്രം)
SHARE

ജയ്പുർ∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അസാമാന്യമായ പ്രഭാവവും ഊർജവും ഉള്ള ആളാണ് പ്രധാനമന്ത്രിയെന്നും ഉത്തർപ്രദേശിലെ മികച്ച വിജയത്തിന്റെ കീർത്തി പ്രധാനമന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും തരൂർ പ്രശംസിച്ചു. ജയ്‍പുർ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യമായ പ്രഭാവവും ഊർജവും ഉള്ളയാളാണ്. ചില കാര്യങ്ങൾ, പ്രത്യേകിച്ച് രാഷ്ട്രീയപരമായ ചിലത് അദ്ദേഹം വളരെ നന്നായി ചെയ്തു. ഇത്രയും വലിയൊരു മാർജിനിൽ അവർ വിജയിക്കുമെന്ന് ഞങ്ങൾ കണക്കു കൂട്ടിയിരുന്നില്ല. പക്ഷേ അദ്ദേഹത്തിനത് സാധിച്ചു’– തരൂർ പറഞ്ഞു. ഇന്ത്യയിലെ വോട്ടർമാർക്ക് അമ്പരപ്പിക്കാനുള്ള കഴിവുണ്ടെന്നും ഒരിക്കൽ അവര്‍ ബിജെപിയെ അമ്പരപ്പിക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു. ഇന്ന് ബിജെപിക്ക് വേണ്ടത് വോട്ടർമാർ നൽകിയെന്നും തരൂർ കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്തെ വർഗീയവും മതപരവുമായ അടിസ്ഥാനത്തിൽ വിഭജിക്കുന്ന ശക്തികളെ മോദി അഴിച്ചുവിട്ടുവെന്നും അത് നിർഭാഗ്യകരമാണെന്നും ശശി തരൂർ പറഞ്ഞു.

English Summary: PM Has "Tremendous Vigour": Shashi Tharoor Credits Him For UP Polls Win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS