ADVERTISEMENT

മലപ്പുറം∙ പരപ്പനങ്ങാടിയില്‍ റാഗിങ്ങിനിടെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ഥി രാഹുലിനാണ് മര്‍ദനമേറ്റത്. സീനിയര്‍ വിദ്യാര്‍ഥികളോട് വേണ്ടത്ര ബഹുമാനമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാഗിങ്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന രാഹുലിനെ സീനിയര്‍ വിദ്യാര്‍ഥികളെത്തി ബലമായി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

മര്‍ദനത്തില്‍ രാഹുലിന്റെ കണ്ണിനും മുഖത്തും ദേഹത്തും പരുക്കേറ്റു. റാഗിങ് നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പരപ്പനങ്ങാടി പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഈ വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളജ് മാനേജ്മെന്‍റ് അറിയിച്ചു.

English Summary: Student injured in ragging at Parappanangadi Co-operative College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com