ADVERTISEMENT

ന്യൂഡൽഹി ∙ പണത്തിനുവേണ്ടി എംഎൽഎ സീറ്റുകളും ഭരണപദവിയും ആളുകൾക്ക് വിറ്റുവെന്ന ആരോപണത്തെ തുടർന്ന് ഹരീഷ് റാവത്ത് കോൺഗ്രസിൽനിന്ന് രാജി സന്നദ്ധത അറിയിച്ചു. ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യ പ്രചാരകനായിരുന്നു മുൻ മുഖ്യമന്ത്രി റാവത്ത്. ആരോപണങ്ങൾ ഉന്നയിച്ചത് ആരെന്ന് വെളിപ്പെടുത്താൻ റാവത്ത് തയ്യാറായില്ല. എന്നാൽ പാർട്ടിയിൽ പ്രധാന പദവികൾ വഹിക്കുന്നയാളുകൾ തന്നെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് എന്ന് റാവത്ത് വ്യക്തമാക്കി.

'പാർട്ടിയിലെ ടിക്കറ്റുകൾ വിൽപ്പനയ്ക്ക് വയ്ക്കുന്നത് പോലെയുള്ള ആരോപണങ്ങൾ വളരെ ഗൗരവകരമാണ്. മുൻപ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും ഒക്കെയായ വ്യക്തിക്കെതിരെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്'-റാവത്ത് ട്വീറ്റ് ചെയ്‌തു.   

കഴിഞ്ഞയാഴ്‌ച നടന്ന തിരഞ്ഞെടുപ്പിൽ ലാൽകുവാ സീറ്റിൽ നിന്ന് റാവത്ത് മത്സരിച്ചു പരാജയപ്പെട്ടിരുന്നു. 'ഈ ആരോപണമുണ്ടായതിന്റെ വെളിച്ചത്തിൽ കോൺഗ്രസ് എന്നെ പുറത്താക്കണം എന്നാണ് ഞാൻ പ്രാർഥിക്കുന്നത്'- റാവത്ത് പറഞ്ഞു. 'ഹോളി അടുത്തുവരുന്നു. ഹരീഷ് റാവത്തിനെ പോലെയൊരു അസുരനെ ഹോളികാ ദഹൻ വേളയിൽ കത്തിച്ചുകളയണം'-റാവത്ത് പറഞ്ഞു.

English Summary: 'Pray That Congress Expels Me': Harish Rawat On Corruption Accusations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com