ADVERTISEMENT

കോഴിക്കോട് ∙ മുസ്‌ലിം ലീഗ് മുൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവുകളിലേക്കു പിൻഗാമികളെ തീരുമാനിച്ചു. സാദിഖലി തങ്ങൾ സംസ്ഥാന പ്രസിഡന്റ് ആയതിനെ തുടർന്ന് ഒഴിവുവന്ന മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് അബ്ബാസലി ശിഹാബ് തങ്ങളെ നിയമിക്കും.

ചന്ദ്രിക ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് കം ഡയറക്ടർ ജനറലായി റഷീദലി തങ്ങൾ ചുമതലയേൽക്കും. വ്യാഴാഴ്ച തിരുവനന്തപുരത്തു ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ പ്രഖ്യാപനമുണ്ടാകും. അതേസമയം, സമസ്തയുടെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആരെയും നിയോഗിച്ചിട്ടില്ല. റഷീദലി തങ്ങളെ തന്നെയാണു സമസ്ത നേതൃത്വത്തിലേക്കും പരിഗണിക്കുന്നത്.

English Summary: IUML filled the posts of Late Panakkad Sayed Hyder Ali Thangal handled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com