‘മാൻ പുതിയ മാഫിയ വിരുദ്ധ യുഗത്തിന് തുടക്കമിടുന്നു’; ആശംസകളുമായി വീണ്ടും സിദ്ദു

Navjot Singh Sidhu
നവ്ജ്യോത് സിങ് സിദ്ദു
SHARE

ന്യൂഡൽഹി∙ പഞ്ചാബിൽ ഭരണത്തിലേറിയ ആം ആദ്മി പാർട്ടിയെ വീണ്ടും പ്രശംസിച്ച് പഞ്ചാബ് മുൻ പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് പഞ്ചാബിൽനിന്ന് കോണ്‍ഗ്രസിന്റെ ഭരണം പിടിച്ചെടുത്ത ആം ആദ്മിയേയും പുതിയ മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പ്രകീർത്തിച്ച് സിദ്ദു രംഗത്തുവന്നത്. 

‘മാൻ പഞ്ചാബിൽ പുതിയ മാഫിയ വിരുദ്ധ യുഗത്തിന് തുടക്കമിടുന്നു...അദ്ദേഹം അവസരത്തിനൊത്ത് ഉയരുമെന്നും, ജനപക്ഷ നയങ്ങളുമായി പഞ്ചാബിനെ പുനരുജ്ജീവന പാതയിലേക്കു തിരികെ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു...’–സിദ്ദു ട്വീറ്റു ചെയ്തു. 

തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ ആം ആദ്മിയെ തിരഞ്ഞെടുത്ത പഞ്ചാബിലെ ജനങ്ങളെ പ്രശംസിച്ചു കൊണ്ട് സിദ്ദു മാധ്യമങ്ങൾക്കു മുന്നിൽ എത്തിയിരുന്നു. ജനങ്ങൾ മാറ്റം ആഗ്രഹിച്ചുവെന്നും അത് മനസ്സിലാക്കി വിധി അംഗീകരിക്കുന്നുവെന്നുമാണ് തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയ്ക്കു പിന്നാലെ സിദ്ദു പറഞ്ഞത്. 

പഞ്ചാബിൽ 117 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 92 സീറ്റുകളും പിടിച്ചാണ് ആം ആദ്മി പഞ്ചാബിൽ അധികാരത്തിലെത്തിയത്. ആം ആദ്മി പാർട്ടിയുടെ ജീവൻജ്യോത് കൗറിനോട് 6,000 വോട്ടുകൾക്കാണ് അമൃത്‌സർ ഈസ്റ്റിൽ സിദ്ദു തോറ്റത്. 2017ലെ തിരഞ്ഞെടുപ്പിൽ ഇതേ സീറ്റിൽ 42,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സിദ്ദുവിന്റെ ജയം.

English Summary :"New Anti-Mafia Era": Navjot Sidhu Humiliates Congress Again, Says This

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS