എൻ.ബിരേൻ സിങ് രണ്ടാം തവണയും മണിപ്പുർ മുഖ്യമന്ത്രി

1248-biren-singh
എൻ.ബിരേൻ സിങ് (ഫയല്‍ ചിത്രം)
SHARE

ഇംഫാൽ∙ മണിപ്പുർ മുഖ്യമന്ത്രിയായി എൻ.ബിരേൻ സിങ് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തു ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയായി ബിരേൻ സിങ്ങിനെ ബിജെപി പ്രഖ്യാപിച്ചത്. മണിപ്പൂരിൽ ബിജെപിയുടെ കേന്ദ്ര നിരീക്ഷകരായ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും നിയമമന്ത്രി കിരൺ റിജിജുവുമാണ് പ്രഖ്യാപനം നടത്തിയത്.

എല്ലാവരും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് ഇതെന്ന് നിർമല സീതാരാമൻ പറഞ്ഞു. ‘ബിജെപിയുടെ തീരുമാനം മണിപ്പുരിന് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ഒരു സർക്കാർ ഉണ്ടെന്നത് ഉറപ്പാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു’– നിർമല സീതാരാമൻ പറഞ്ഞു.

English Summary: N Biren Singh To Be Manipur Chief Minister Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA