ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുവാദം തേടുമെന്ന് കോൺഗ്രസ് എംപി ശശി തരൂര്‍. സോണിയ ഗാന്ധിയുമായി സംസാരിച്ചശേഷം തീരുമാനമെടുക്കും. സിപിഎമ്മിനും കോണ്‍ഗ്രസിനും അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയത്തിലാണ് സെമിനാര്‍. പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാണ് താല്‍പര്യമെന്നും തരൂര്‍ പറഞ്ഞു.

സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് വിലക്കുണ്ടെന്നും ഇതു ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സെമിനാറിൽ പങ്കെടുക്കട്ടെയെന്നും അത് അദ്ദേഹത്തിന്റെ സൗകര്യമാണെന്നും സുധാകരൻ പറഞ്ഞു.

ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകളിൽ ശശി തരൂ‍രിനു പുറമേ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന േകാണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയാൽ സോണിയ ഗാന്ധിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

English Summary: Shashi Tharoor on participating CPM party congress seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com