ADVERTISEMENT

തിരുവനന്തപുരം∙ വ്യാജ കേസുണ്ടാക്കി അപകട ഇൻഷുറൻസ് തട്ടിയെന്ന കേസിൽ പൊലീസുകാരെയുൾപ്പെടെ 26 പേരെ ക്രൈംബ്രാഞ്ച് പ്രതിചേർത്തു. സിറ്റി ട്രാഫിക് സ്റ്റേഷനിൽ ജോലിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാർ, അപകടത്തിൽ പെട്ടെന്നു വ്യാജ പരാതി നൽകിയവർ, ഒരു അഭിഭാഷകന്‍ എന്നിവര്‍ ഉൾപ്പെടെയാണു പ്രതി ചേർത്തത്. ഇതിന്റെ റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി.

സംഭവത്തിൽ 5 കേസുകളാണ് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്തത്. അഞ്ച് കേസിലും ഒരേ സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടതായി കാണിച്ചിരിക്കുന്നത്. പ്രതി ചേർക്കപ്പെട്ട അഭിഭാഷകനാണ് അഞ്ചു കേസുകളിലും വക്കാലത്തുമായി കോടതിയെ സമീപിച്ചത്. അഭിഭാഷകന്റെ ഗുമസ്തനെയും ഏജന്റായി പ്രവർത്തിച്ചയാളെയും പ്രതിചേർത്തിട്ടുണ്ട്.

അപകടത്തിൽപ്പെട്ടതായി കാണിച്ചിരിക്കുന്ന സ്കൂട്ടറിന്റെ ഉടമയും സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഉടമയുടെ സഹോദരങ്ങളെയും പ്രതി ചേർത്തിട്ടുണ്ട്. പ്രതിചേർക്കപ്പെട്ട അഞ്ച് പൊലീസുകാരിൽ നാലു പേർ സർവീസിൽ നിന്ന് വിരമിച്ചവരാണ്. 

English Summary: Police were included in Vehicle Insurance Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com