ADVERTISEMENT

പുണെ∙ സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് പ്രതി രക്ഷപ്പെട്ട രീതി കണ്ടു ഞെട്ടി പൊലീസ്. മഹാരാഷ്ട്രയിലെ പുണെയിൽ ചക്കൻ പൊലീസ് സ്‌റ്റേഷനിലാണു സംഭവം. ലോക്കപ്പിൽ നിന്ന് രക്ഷപെട്ട പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ശേഷം പ്രതിയോടു രക്ഷപെട്ടതെങ്ങനെയെന്നു വിശദീകരിക്കാൻ പൊലീസുകാർ ആവശ്യപ്പെട്ടു.

ലോക്കപ്പിലെ രണ്ടു കമ്പികൾക്ക് ഇടയിലുള്ള വിടവിലൂടെ പ്രതി പുറത്തുകടക്കുകയായിരുന്നു. രക്ഷപെട്ടതെങ്ങനെയെന്ന് പ്രതി കാണിച്ചുകൊടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് സ്റ്റേഷന്റെ സുരക്ഷ വർധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

English Summary: Pune criminal shows police how he escaped prison cell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com