ADVERTISEMENT

കണ്ണൂർ∙ സിൽവർ ലൈനുമായി ബന്ധപ്പെട്ട എല്ലാം കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതി സംബന്ധിച്ച് നിഷേധാത്മക നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടില്ല.

കേന്ദ്രം പദ്ധതി നിഷേധിക്കാൻ സാധ്യതയില്ല. ഗവർണറും പദ്ധതിക്ക് എതിരെ നിലപാട് സ്വീകരിക്കില്ല. മുഖ്യമന്ത്രി ഇല്ലാത്തപ്പോ ആരെങ്കിലും വീട്ടിൽ വന്നത് സുരക്ഷാ വീഴ്ചയല്ലെന്ന് ക്ലിഫ് ഹൗസിൽ യുവമോർച്ച പ്രവർത്തകർ പ്രതിഷേധക്കല്ലിട്ടതിനെ സൂചിപ്പിച്ച് കോടിയേരി പറഞ്ഞു.

ഇവിടെ ചെയ്യുന്ന സമരം ഡൽഹിയിൽ നടക്കില്ല. ഇവിടെയും ചെയ്യുന്നത് അടി കിട്ടേണ്ട സമരമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊയ് വെടിവെയ്ക്കുകയാണ്. തിരുവഞ്ചൂരിന് സജി ചെറിയാൻ മറുപടി നൽകിയിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

English summary: Kodiyeri Balakrishnan on Silver Line Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com