‘യോഗി 2.0’ നാളെ അധികാരമേൽക്കും, മോദി മുഖ്യാതിഥി; ‘കശ്മീർ ഫയൽസ്’ ടീമിനും ക്ഷണം

Atal-Bihari-Vajpayee-Stadium-UP
ലക്നൗവിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ യോഗി ആദിത്യനാഥ് 2.0 സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നു.
SHARE

ലക്നൗ∙ ഉത്തർപ്രദേശിൽ രണ്ടാം യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ‌ തകൃതി. ലക്നൗവിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകിട്ട് 4നാണ് ഇരുപതിനായിരത്തിലധികം പേർ പങ്കെടുക്കുന്ന വമ്പൻ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. യോഗി ആദിത്യനാഥിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.

ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ബിജെപി മുഖ്യമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണൗട്ട്, ബോണി കപൂർ, നിരവധി വ്യവസായ പ്രമുഖർ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. അടുത്തിടെ ഇറങ്ങിയ ഹിന്ദി ചിത്രം ‘കശ്മീർ ഫയൽസി’ന്റെ അണിയറപ്രവർത്തകർക്കും ക്ഷണമുണ്ട്. നടൻ അനുപം ഖേർ, സംവിധായകൻ വിവേക് അഗ്നിഹോത്രി എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം.

സ്റ്റേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെ.പി.നഡ്ഡ്, രാജ്നാഥ് സിങ്, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന കൂറ്റർ ബാനർ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലെ ടർഫിൽ മാത്രം 20,000 പേർക്കുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഗാലറിയിലെ കസേരകളിലും ഇരിക്കാം.

നിയമസഭാ തിരഞ്ഞെടുപ്പിൽ, ആകെയുള്ള 403ൽ 273 സീറ്റുകൾ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തുടർഭരണം നേടിയത്. യുപിയിൽ 37 വർഷത്തിനുശേഷമാണ് ഒരു പാർട്ടി, അഞ്ച് വർഷം ഭരണം പൂർത്തിയാക്കിയശേഷം വീണ്ടും അധികാരത്തിലെത്തുന്നത്. 2017ൽ, മാർച്ച് 19നാണ് യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റത്.

English Summary: PM To Be At Yogi Adityanath Oath, Actors, Team "The Kashmir Files" Called

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS