പഞ്ചാബിൽ എംഎൽഎമാർക്ക് ഒരു പെൻഷൻ മാത്രം; കോടികളുടെ ലാഭമെന്ന് ആം ആദ്മി

arvind-kejriwal-bhagwant-mann-1
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ
SHARE

ന്യൂഡല്‍ഹി ∙ പഞ്ചാബിൽ അധികാരമേറ്റതിനു പിന്നാലെ ചരിത്ര നടപടികളുമായി മുന്നോട്ടുപോവുകയാണ് ആം ആദ്മി സർക്കാർ. എംഎൽഎമാരുടെ പെൻഷൻ രീതികൾ പൊളിച്ചു പണിയുകയാണ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. മുൻ എംഎൽഎമാർക്കുള്ള പെൻഷൻ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നതാണ് പുതിയ സർക്കാർ തീരുമാനം. റിപ്പോർട്ട് പ്രകാരം ഇനി മുതൽ എംഎൽഎമാർക്ക് ഒരു ടേം പെൻഷൻ മാത്രമാകും ലഭിക്കുക. 

നിലവിൽ ആയിരത്തിലേറെ കോടി രൂപയാണ് മുൻ എംഎൽഎമാർക്ക് പെൻഷൻ നൽകാൻ സർക്കാർ ചെലവഴിക്കുന്നതെന്നും പുതിയ തീരുമാനത്തിലൂടെ ഈ പണം പഞ്ചാബിലെ സാധാരണക്കാർക്കായി മാറ്റി വയ്ക്കാനാകുമെന്നും മുഖ്യമന്ത്രി പറയുന്നു. മൂന്നും നാലും തവണ എംഎൽഎ ആയവർക്ക് എല്ലാ ടേമിലെയും പെൻഷൻ നിലവിൽ നൽകി വരികയായിരുന്നു. ലക്ഷക്കണത്തിനു രൂപയാണ് ഇത്തരത്തിൽ ചില മുൻ എംഎൽഎമാർ കൈപ്പറ്റുന്നത്.

പുതിയ തീരുമാനത്തിലൂടെ 75,000 രൂപയോളം മുൻ എംഎൽഎമാർക്ക് ഇനി മുതൽ മാസം തോറും പെൻഷൻ ലഭിക്കുക. എത്ര തവണ എംഎൽഎ ആയെന്ന് പറഞ്ഞാലും ഒറ്റ പെൻഷനേ ലഭിക്കൂ എന്നതാണ് പ്രത്യേകത. ഓരോ മാസവും 3.50 ലക്ഷം മുതൽ 5.25 ലക്ഷം വരെ പെൻഷൻ വാങ്ങുന്നവരും പഞ്ചാബിലുണ്ട്. 'ഒരു എംഎൽഎ, ഒരു പെൻഷൻ' എന്ന ആവശ്യം പ്രതിപക്ഷത്ത് ഇരിക്കുമ്പോൾതന്നെ എഎപി ആവശ്യപ്പെട്ടിരുന്നു. അധികാരം കിട്ടിയതിന് പിന്നാലെ ഈ തീരുമാനം നടപ്പാക്കി ഞെട്ടിക്കുകയാണ് എഎപി സർക്കാർ.

English Summary: Mann government takes big decision, changes pension formula for MLAs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA