ന്യൂഡല്‍ഹി ∙ ഡല്‍ഹിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് 75,000 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ച് എഎപി സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ബജറ്റ് അവതരിപ്പിച്ചത്. കോവിഡ് മഹാമാരിക്കു ശേഷം ഡല്‍ഹിയുടെ സാമ്പത്തിക രംഗം സാവധാനം മെച്ചപ്പെട്ടു വരുന്നതായി സിസോദിയ പറഞ്ഞു.
'തൊഴില്‍ ബജറ്റ്' എന്നാണ് സിസോദിയ 2022-23 ബജറ്റിനെ വിശേഷിപ്പിച്ചത്. ഡല്‍ഹിയിലെ ആളോഹരി വരുമാനം ദേശീയ ശരാശരിയേക്കാള്‍ 2.7 ശതമാനം ഉയര്‍ന്നതാണെന്നും സിസോദിയ പറഞ്ഞു. എഎപി സര്‍ക്കാര്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റാണിത്. 2021-22ല്‍ 69,000 കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചത്.
English Summary: AAP Government Presents ₹ 75,800 Crore Budget For Delhi For FY 2022-23