റിതു ഖണ്ഡൂരി ഉത്തരാഖണ്ഡ് നിയമസഭയുടെ ആദ്യ വനിതാ സ്പീക്കർ

ritu-khanduri-1
SHARE

ഡെറാഡൂൺ ∙ ബിജെപിയുടെ റിതു ഖണ്ഡൂരി ഉത്തരാഖണ്ഡ് നിയമസഭയുടെ ആദ്യ വനിതാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. പ്രേംചന്ദ് അഗർവാളിന്റെ പിൻഗാമിയായി ഉത്തരാഖണ്ഡ് നിയമസഭയുടെ അ‍ഞ്ചാമത്തെ സ്പീക്കറായാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രേംചന്ദ് അഗർവാളിന്റെ കാലാവധി മാർച്ച് 10ന് അവസാനിച്ചിരുന്നു.

ഒരു സ്ത്രീ എതിരില്ലാതെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് തനിക്ക് മാത്രമല്ല, ഉത്തരാഖണ്ഡിന് മുഴുവൻ അഭിമാന നിമിഷമാണെന്ന് റിതു പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ഇത് സ്ത്രീകൾക്കുള്ള ബഹുമതിയാണെന്നും അവർ കൂട്ടിച്ചേർത്തു. 

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, റിതു ഖണ്ഡൂരിയെ അഭിനന്ദിച്ചു. റിതു ഖണ്ഡൂരിയുടെ നേതൃത്വത്തിൽ സംസ്ഥാന നിയമസഭ ‘പുതിയ ചരിത്രം’ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

English Summary: Ritu Khanduri Becomes First Woman Speaker Of Uttarakhand Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS