സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾക്ക് 50% വരെ കിഴിവ്

1248-essential-medicines
പ്രകീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙  സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകൾ 13 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുമെന്ന് അധികൃതർ. ജീവൻരക്ഷയ്ക്കുള്ളത് ഉൾപ്പെടെ എണ്ണൂറിലേറെ മരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ 10 ശതമാനത്തിലേറെ വില കൂട്ടാൻ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി. 

ഇൻസുലിന്റെ വിലയിൽ 20 മുതൽ 24 ശതമാനം വരെ കിഴിവ് നൽകും. കൂടാതെ മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ഉടമകൾക്ക് 25 ശതമാനം ഡിസ്കൗണ്ട് നൽകിവരുന്നത് തുടരും. പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നു ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോക്ടർ സഞ്ജീബ്കുമാർ പട്ജോഷി  അഭ്യർഥിച്ചു. മരുന്ന് വിൽപന കാര്യക്ഷമമാക്കാൻ സപ്ലൈകോ വില കുറയ്ക്കുമെന്നു മന്ത്രി ജി.ആർ. അനിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് 96 മെഡിക്കൽ സ്റ്റോറുകൾ ആണ് സപ്ലൈകോയ്ക്ക് ഉള്ളത്. കൂടാതെ 5 മേഖലാ മെഡിസിൻ ഡിപ്പോകളും ഉണ്ട്.

കൊടിക്കുന്നിൽ സുരേഷ് എംപി അടിയന്തര പ്രമേയ നോട്ടിസ് നൽകി 

ന്യൂഡൽഹി∙ ജീവൻരക്ഷയ്ക്കുള്ളത് ഉൾപ്പെടെയുള്ള മരുന്നുകളുടെ വില വർധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം പി ലോക്സഭാ സ്പീക്കർക്ക്  അടിയന്തര പ്രമേയ നോട്ടിസ് നൽകി. യാതൊരു തത്വദീക്ഷയുമില്ലതെ എണ്ണൂറോളം അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകളുടെ വിലയിൽ പതിനൊന്നു ശതമാനത്തോളം നിരക്ക് വർധിപ്പിച്ചത് കടുത്ത ജനവിരുദ്ധമായ നടപടിയാണെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഈ വിഷയവും ഒപ്പം പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ വർധിപ്പിച്ചതും കുതിച്ചുയരുന്ന വിലക്കയറ്റവും സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്.

English Summary: Medicines at a discount of up to 50 per cent in supplyco medical store

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS