കൊച്ചി∙ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2019, 2020 വർഷങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം സേതുവിനും എൻ. എസ്. മാധവനും. ബുധൻ വൈകുന്നേരം 4 മണിക്ക് എറണാകുളം മഹാകവി ജി. ഓഡിറ്റോറിയത്തിൽ സി. രാധാകൃഷ്ണൻ സമ്മാനിക്കും. 50000 രുപയും ആർട്ടിസ്റ്റ് കലാധരൻ രുപകൽപന ചെയ്ത ശിൽപവുമാണ് സമ്മാനിക്കുക.
1926ൽ രൂപീകരിക്കപ്പെട്ട സാസ്കാരിക സംഘടന സാഹിത്യ സമാജം പിന്നീടു പേരുമാറ്റിയാണ് കേരള സാഹിത്യ പരിഷത്തായത്. കേരളത്തിലെ പ്രമുഖ സാഹിത്യകാരൻമാരെ സംഘടിപ്പിച്ചു കൊണ്ടു നടന്ന യോഗത്തിലായിരുന്നു പേരുമാറ്റം. സി. രാധാകൃഷ്ണനാണ് നിലവിൽ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റ്.
English Summary: Sethu and N.S. Madhavan baggs sahitya parishath award