ADVERTISEMENT

തിരുവനന്തപുരം∙ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച നിയമഭേദഗതി ഓർഡിനൻസ് പുതുക്കി ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓർഡിനേൻസ് പുതുക്കൽ സാങ്കേതിക നടപടി മാത്രമെന്നു നിയമമന്ത്രി പി.രാജീവ് മന്ത്രിസഭയെ അറിയിച്ചു. ഓർഡിനൻസിന്റെ കാലാവധി വെള്ളിയാഴ്ചയോടെ അവസാനിക്കുന്നതിനാലാണ് ഇന്ന് മന്ത്രിസഭയുടെ പരിഗണനയിൽ വന്നത്.

അതേസമയം, ഓര്‍ഡിനന്‍സില്‍ സിപിഐ എതിര്‍പ്പറിയിച്ചു. സിപിഐക്ക് വ്യത്യസ്ത നിലപാടുണ്ടെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു. എന്നാൽ ബിൽ വരുമ്പോള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയും നിയമമന്ത്രിയും വ്യക്തമാക്കി.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ഓർഡിനൻസ് ഇറക്കാൻ ആദ്യം മന്ത്രിസഭ തീരുമാനിച്ചപ്പോൾ സിപിഐ മന്ത്രിമാർ എതിർക്കാതിരുന്നത് അവരുടെ പാർട്ടിക്കുള്ളിൽ വിമർശനത്തിനു വഴിയൊരുക്കിയിരുന്നു. ഭേദഗതിയോടു സിപിഐക്കുള്ള അതൃപ്തി ആഴ്ചകൾക്കു ശേഷമാണ് മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ അറിയിച്ചത്.

സിപിഐ മന്ത്രിസഭാ യോഗത്തിൽ വിയോജിപ്പ് അറിയിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തുവന്നു. സിപിഐയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് സതീശൻ ആരോപിച്ചു.

English Summary : Kerala Cabinet decides to revise Lok Ayukta ordinance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com