ADVERTISEMENT

കൊച്ചി∙ നടൻ ദിലീപിന് എതിരായ വധഗൂഢാലോചനക്കേസിൽ പ്രോസിക്യൂഷനോട് ചോദ്യങ്ങൾ ഉയർത്തി വീണ്ടും ഹൈക്കോടതി. തെളിവുകൾ കൈവശം ഉണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തു കൊണ്ടാണു നേരത്തെ പരാതി ഉന്നയിക്കാതിരുന്നത് എന്നു കോടതി ചോദിച്ചു. ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശ്യം ഉണ്ടോ എന്ന സംശയമുണ്ടാക്കില്ലേ എന്നും ആരാഞ്ഞു. 2017ൽ ബാലചന്ദ്രകുമാർ പകർത്തിയെന്നു പറയുന്ന ശബ്ദരേഖ അന്വേഷണ സംഘത്തിനു കൈമാറാൻ 2021 വരെ കാലതാമസം എടുത്തതാണ് കോടതിയിൽ സംശയം ജനിപ്പിച്ചത്. 

അതേസമയം കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോൾ ഈ കാര്യം പ്രസക്തമല്ലെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നതാണ് കോടതി നോക്കേണ്ടത്. ദിലീപുമായി ബാലചന്ദ്രകുമാറിനു വളരെ നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ദിലീപിന്റെ ഫോണിൽനിന്ന് തെളിവുകൾ നീക്കം ചെയ്തത് കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. ഏഴു ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് ആറെണ്ണം മാത്രമാണ് ഹാജരാക്കിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബെഞ്ചിലാണ് വാദം പുരോഗമിക്കുന്നത്.

English Summary : Actress Attack conspiracy case: High Court raise questions to prosecution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com