ADVERTISEMENT

താമരശ്ശേരി∙ പരിസ്ഥിതിലോല മേഖലയുടെ പരിധിയില്‍നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് താമരശ്ശേരി രൂപത അധ്യക്ഷനും ഇൻഫാം ദേശീയ രക്ഷാധികാരിയുമായ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. സാധാരണക്കാരെ ബാധിക്കുന്ന രീതിയില്‍ ഒന്നും നടപ്പിലാക്കരുതെന്നും ബജറ്റിലെ പുതിയ നികുതി നിർദേശം അനുസരിച്ചു ഭൂനികുതി ഇരട്ടിയോളം ആക്കുന്ന നടപടിയിൽനിന്നും സർക്കാർ പിൻമാറണം.

ഒരു ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ള ഭൂരഹിതരായ കർഷകരിൽനിന്ന് ഭൂനികുതി ഈടാക്കാൻ പാടില്ലെന്നും മറ്റു സംസ്ഥാനങ്ങൾ വളരെ മാതൃകാപരമായി ഇത് നടപ്പാക്കിയിട്ടുണ്ടെന്നും മാർ ഇഞ്ചനാനിയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. പാവപ്പെട്ട കർഷകരെ അമിതനികുതി ഭാരത്തിൽനിന്ന് ഒഴിവാക്കണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം ജനവിരുദ്ധമാണ്. തെറ്റായ മദ്യനയത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു. 

അമ്പൂരിയിൽ നാളെ ഹർത്താൽ

അതേസമയം, പരിസ്ഥിതിലോല പ്രദേശ കരടു വിജ്ഞാപനത്തിനെതിരെ പ്രതിഷേധിക്കാന്‍ തയാറെടുക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ മലയോര ഗ്രാമങ്ങള്‍. അമ്പൂരിയിലെ ജനകീയ കൂട്ടായ്മ നാളെ പഞ്ചായത്ത് തലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വിജ്ഞാപനത്തെയും നടപടിക്രമത്തെയും കുറിച്ച് യഥാര്‍ഥ വിവരങ്ങള്‍ ലഭ്യമല്ലാത്തതു ആശയക്കുഴപ്പത്തിലാക്കുന്നെന്നു  പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.

പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനത്തിലെ വിശദാംശങ്ങള്‍, സര്‍വെ നമ്പര്‍ ഉള്‍പ്പെടെ ലഭ്യമാക്കുക, ജനവാസ മേഖലകളെ  ഒഴിവാക്കുക എന്നിവയാണ് മലയോര ഗ്രാമങ്ങളില്‍നിന്ന് ഉയരുന്ന ആവശ്യങ്ങൾ. കൃഷി, ടൂറിസം എന്നിവയ്ക്ക് നിയന്ത്രണം വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് തടസ്സപ്പെടുമോ എന്ന ആശങ്കയും സ്ഥലവാസികള്‍ പങ്കുവയ്ക്കുന്നു.

English Summary: Protest brewing against eco-sensitive zone notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com