ADVERTISEMENT

ഹൈദരാബാദ് ∙ കഞ്ചാവ് ഉപയോഗിച്ച മകനെ കെട്ടിയിട്ട് കണ്ണിൽ മുളകുതേച്ച് അമ്മയുടെ ‘അറ്റകൈ പ്രയോഗം’. തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലെ കോടാട് എന്ന സ്ഥലത്താണ് സംഭവം. കഞ്ചാവ് ഉപയോഗിച്ച 15 വയസ്സുകാരനെയാണ് അമ്മ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് കണ്ണിൽ മുളകു തേച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

കഞ്ചാവിന് അടിമയായ മകൻ പണത്തിനായി അമ്മയെ നിരന്തരം ശല്യം ചെയ്തിരുന്നതായി ‘തെലങ്കാന ടുഡേ’ റിപ്പോർട്ട് ചെയ്തു. ശല്യം സഹിക്കാനാവാതെയാണ് മകനെ കെട്ടിയിട്ട് കണ്ണിൽ മുളകു തേക്കാൻ അമ്മ മുതിർന്നത്. മകനെ കെട്ടിയിട്ട് ഒറ്റയ്ക്കു കണ്ണിൽ മുളകു തേക്കാൻ അമ്മ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. മകൻ പ്രതിരോധിച്ചതോടെ മറ്റൊരു സ്ത്രീയുടെ സഹായത്തോടെയാണ് അമ്മ മുളകു തേച്ചത്.

കഞ്ചാവ് ഉപയോഗിക്കില്ലെന്ന് ഉറപ്പു നൽകുന്നതുവരെ മകനെ അഴിച്ചുവിടാനും അമ്മ തയാറായില്ല. അമ്മയുടെ പ്രവൃത്തിയെ സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗം ആളുകൾ അനുകൂലിക്കുമ്പോൾ, മകനോട് അമ്മ ചെയ്തത് ക്രൂരതയാണെന്ന മറുവാദവുമുണ്ട്. കഞ്ചാവിന് അടിമയായ മകനെ ഇങ്ങനെ ശിക്ഷിച്ചതിൽ തെറ്റില്ലെന്നാണ് ന്യായീകരിക്കുന്നവർ‌ പറയുന്നത്.

English Summary: 15-year-old ganja addict’s mother ties him to pole, rubs mirchi powder in eyes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com